സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസ്; 9 പേർ കുറ്റക്കാർ

branch-secretary-murder
SHARE

സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ദിലീപനെ  വെട്ടിക്കൊന്ന കേസിൽ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 9 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ ഏഴ് പേരെ  തലശേരി അഡീഷണൽ സെഷൻസ് ജില്ലാ കോടതി വെറുതെ വിട്ടു. 

2008 ആഗസ്റ്റ് 24 നാണ് സിപിഎം ചെക്യാട് ബ്രാഞ്ച് സെക്രെട്ടറി ആയിരുന്ന ദിലീപൻ കൊല്ലപ്പെട്ടത്. രാത്രി വീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം വരുന്ന വഴിയാണ് അക്രമികൾ വെട്ടിക്കൊന്നത്. ദിവങ്ങൾക്കുള്ളിൽ 16 പ്രതികളും പിടിയിലായി. 11 വർഷമായി നടന്ന വിചാരണയിൽ 37 സാക്ഷികളെ വിസ്തരിച്ചു.

പി.കെ.ലത്തീഫ്, യു.കെ.സാദിഖ്, യു.കെ. ഫൈസൽ, പുളിയൻ കീഴിൽ ഫൈസൽ, വി. മുഹമ്മദ് ബഷീർ, യാക്കൂബ്, മുഹമ്മദ് ഫാറൂഖ് , ഗഫൂർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. തെളിവുകളുടെ അഭാവത്തിൽ  ബാക്കിയുള്ള 7 പ്രതികളെയും വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 24 ന് പ്രഖ്യാപിക്കും. 

MORE IN Kuttapathram
SHOW MORE