യുവാവിനെ ആക്രമിച്ച് കണ്ണു തകര്‍ത്തു; പ്രതികളെ പിടികൂടാതെ പൊലീസ്

binu
SHARE

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ ക്രൂരമായി ആക്രമിച്ച് കണ്ണു തകര്‍ത്ത കേസില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. വീടിന് സമീപത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് കല്ലമ്പലം ഒറ്റൂരില്‍ ഏഴംഗ സംഘം യുവാവിനെ ആക്രമിച്ചത്. പൊലീസ് പ്രതികളെ സഹായിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.  

ഈ കുടുംബം പൊലീസില്‍ നിന്ന് നീതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 17 ദിവസമായി. കഴിഞ്ഞ മാസം 21നാണ് ബിനു ആക്രമിക്കപ്പെട്ടത്.ബിനുവിന്റെ വീടിന് മുന്നില്‍ ഇരുന്ന മദ്യപിച്ച സംഘത്തെ വിലക്കിയതോടെ ആക്രമണം നടത്തുകയായിരുന്നു. ഏഴുപേര്‍ ചേര്‍ന്ന് ബിനുവിനെ മര്‍ദിച്ചവശാനാക്കി. ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്മായി.. തലക്കു പരിക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചിട്ടും ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടില്ല 

.മര്‍ദനമേറ്റ ബിനു തടിപണിക്കാരനാണ്. അക്രമികള്‍ ബിനുവിന്റെ സഹോദരി ബിന്ദുവിനെയും ആക്രമിച്ചു. അവരുടെ വസ്ത്രവും വലിച്ചുകീറി. ഇത്രയും അക്രമം കാട്ടിയവരെ പൊലീസ് സംരക്ഷിക്കുകയാണ്് കാണിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കെയാണ് ബിനുവിന്റെ കുടുംബം

പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കല്ലമ്പലം എസ് ഐ മനോരമ ന്യൂസിനോട് പറഞ്ഞു

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.