സ്മാർട്ട്ഫോണിന് പണമില്ല, പബ്ജി ഗെയിമിന് അടിമപ്പെട്ട യുവാവ് ആത്മഹത്യചെയ്തു

pubg-suicide
SHARE

പബ്ജി ഓൺലൈൻഗെയിമിന് അടിമപ്പെട്ട യുവാവ് സ്മാർട്ട്ഫോൺ വാങ്ങാൻ പണമില്ലാത്തതിൻറെ പേരിൽ ആത്മഹത്യചെയ്തു. മുംബൈ കുർളയിലാണ് സംഭവം. പത്തൊൻപതുകാരനായ നദീം ഷെയ്ക്കാണ് ആത്മഹത്യചെയ്തത്. പബ്ജിഗെയിമിന് ഇയാൾ അടിമയായിരുന്നുവെന്നും, പുലർച്ചെവരെ ഗെയിം കളിച്ചിരുന്നതായും വീട്ടുകാർ പൊലീസിന് മൊഴിനൽകി. 

നിലവിൽ ഉപയോഗിച്ചിരുന്ന സ്മാർട്ട്ഫോൺ അടുത്തിടെ തകരാറിലായതിനാൽ നദീം പുതിയഫോൺ ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോണ്‍ വാങ്ങുന്നതിൻറെപേരില്‍ വീട്ടുകാരുമായി തർക്കമുണ്ടായതായും ബന്ധുക്കൾപറ‍ഞ്ഞു. എന്നാൽ, പണംകണ്ടെത്താൻ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

MORE IN Kuttapathram
SHOW MORE