യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

hanged
SHARE

മാട്ടൂൽ സ്വദേശിയായ യുവതിയെ കരിക്കൻകുളത്തെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശ്ശേരി വെസ്റ്റ് വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പി.പി.ഷിജില (27)യാണ് മരിച്ചത്. ഇന്നലെ പുലർച്ചെ കിടപ്പുമുറിയിലെ ജനാലക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഭർത്താവ് സി.കെ.പ്രിയേഷ് വിദേശത്താണുള്ളത്. 

മരണസമയം ഭർതൃപിതാവും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മരണത്തിൽ സംശയമുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു രാവിലെ 8നു പാപ്പിനിശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പിന്നീടു മാട്ടൂലിലെ വസതിയിൽ എത്തിച്ച് മാട്ടൂൽ സൗത്ത് സമുദായ ശ്മശാനത്തിൽ  സംസ്കരിക്കും.

മാട്ടൂൽ സൗത്ത് ബിരിയാണി റോഡ് ലക്ഷംവീട് കോളനിയിലെ പി.പി.രാജുവിന്റെയും പി.പൊന്മണിയുടെയും മകളാണ്.

മക്കൾ: പ്രബ്നേഷ്, പാർവതി. സഹോദരൻ: പി.പി.ഷിജിൽ.

MORE IN Kuttapathram
SHOW MORE