നഗരമധ്യത്തില്‍ കട കൊള്ളയടി; മൂവായിരം രൂപയുടെ സിഗരറ്റ് അടിച്ചുമാറ്റി; 1 ലക്ഷം രൂപയും

kodungallur-robery
SHARE

കൊടുങ്ങല്ലൂർ നഗരമധ്യത്തില്‍ കട കൊള്ളയടിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. അസം സ്വദേശിയായ പത്തൊമ്പതുകാരനാണ്  അറസ്റ്റിലായത്. 

കൊടുങ്ങല്ലൂര്‍ ചന്തപ്പുര സെന്‍ട്രോ മാളിനു സമീപമുള്ള ശങ്കര്‍ സ്റ്റോഴ്സിലായിരുന്നു കവര്‍ച്ച. കഴിഞ്ഞ പതിമൂന്നിനായിരുന്നു സംഭവം. കടയുടെ ഷട്ടറിന്റെ താഴു തകര്‍ത്തായിരുന്നു അകത്തു കയറിയത്. കടയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ കവര്‍ന്നു. ഇതിനു പുറമെ, മൂവായിരം രൂപയുടെ സിഗരറ്റും കൈക്കലാക്കിയാണ് കള്ളന്‍ സ്ഥലംവിട്ടത്. ആസാമുകാരനായ പത്തൊന്‍പതുകാരന്‍ മുബീന്‍ ആലയാണ് പിടിയിലായത്. ഒരു വര്‍ഷമായി കൊടുങ്ങല്ലൂരിലെ വിവിധ കടകളില്‍ ജോലി ചെയ്തു വരികയായിരുന്നു. 

പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. നേരത്തെ കളവിനിറങ്ങിയിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടിരുന്നില്ല. 

MORE IN Kuttapathram
SHOW MORE