രണ്ടു ടണ്‍ ചന്ദനവുമായി പിടിയിൽ; വില ഒന്നരക്കോടി; ദൂരുഹം

sandal-wood
SHARE

പാലക്കാട് പട്ടാമ്പി കൊപ്പത്ത് വന്‍ചന്ദനവേട്ട. ഒന്നരക്കോടി രൂപയുടെ രണ്ടു ടണ്‍ ചന്ദനവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നിന്നാണ് ചന്ദനം എത്തിച്ചതെന്നാണ് പ്രാഥമീക നിഗമനം.

പട്ടാമ്പി കുലുക്കല്ലൂര്‍ പളളിയാല്‍തൊടി സ്വദേശി മുസ്തഫ, വണ്ടുതറ സ്വദേശി രാജന്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് റജിസ്ട്രേഷനുളള ലോറിയില്‍ നിന്ന് മറ്റൊരു വാഹനത്തിലേക്ക് ചാക്കുകെട്ടുകള്‍ മാറ്റുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. മുളയന്‍കാവ് സ്കൂളിന് സമീപമുളള ഒഴിഞ്ഞപറമ്പിലായിരുന്നു ലോറികള്‍. 

82 ചാക്കുകളിലായി 1805 കിലോ ചന്ദനമുട്ടികളാണ് ലോറിയിലുണ്ടായിരുന്നത്. ഏകദേശം ഒരു മീറ്റര്‍ നീളമുളളതായിരുന്നു ചന്ദനമുട്ടികള്‍. വിപണിയില്‍ ഏകദേശം ഒന്നരക്കോടി രൂപവരുന്ന ചന്ദനഇടപാട് ദുരൂഹമാണ്. തമിഴ്നാട്ടില്‍ നിന്നാണ് ചന്ദനമുട്ടികള്‍ എത്തിച്ചതെന്നാണ് പ്രാഥമീക നിഗമനം. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര‍് പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടിരുന്നു. 

പിടിയിലായവര്‍ ചന്ദന ഇടപാടിനെക്കുറിച്ച് പൊലീസിനോട് മനസുതുറന്നിട്ടില്ല. കേരളത്തിലെ ഇടപാടിന് പിന്നില്‍ ആര്, കോടികളുടെ ഇടപാടുളളതിനാല്‍ പണത്തിന്റെ ഉറവിടം എന്നിവയൊക്കെ ദൂരൂഹമാണ്. അന്വേഷണം ശക്തമാക്കി. 

MORE IN Kuttapathram
SHOW MORE