ഒലവക്കോട് റയില്‍വേ മേല്‍പ്പാലത്തിന് സമീപം ചാക്കില്‍ മൃതദേഹം; ദുരൂഹത

dead-body-found-1
SHARE

പാലക്കാട് ഒലവക്കോട് റയില്‍വേ മേല്‍പ്പാലത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇരുട്ടുവീണതിനാല്‍ മൃതദേഹം പൊലീസ് പരിശോധിച്ചില്ല. നവജാതശിശുവിന്റെ മൃതദേഹമെന്നാണ് സൂചന. നാളെ രാവിലെ ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തും. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുളള താണാവ് മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ നോര്‍ത്ത് െപാലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE