വിവാഹദിവസം വരനെത്തിയില്ല; തിരഞ്ഞപ്പോള്‍ കണ്ടത് ഗർഭിണിയായ ഭാര്യക്കൊപ്പം; കേസ്

love-life-family
SHARE

വിവാഹദിവസം വരനെത്താത്തതിനെ തുടര്‍ന്നുള്ള പരാതി പൊലീസ് കേസായി. വധുവും വീട്ടുകാരും അന്വഷിച്ചു ചെല്ലുമ്പോൾ കണ്ടത് ഗർഭിണിയായ ഭാര്യക്കൊപ്പം വരന്റെ സുഖവാസം. വിവാഹം നിശ്ചയിച്ച വരനും വധുവും പത്തനാപുരം സ്വദേശികളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് കല്യാണം ഉറപ്പിക്കുന്നത്. നാലു മാസം പിന്നിട്ടിട്ടും വരൻ വിവാഹിതനാണെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചില്ല. 

ഇതിനിടെ നാട്ടിൽ വന്നു മടങ്ങിയ ഇയാൾ ഇക്കാര്യം ആരോടും പറഞ്ഞുമില്ല. ബെംഗളൂരുവിൽ സ്ഥിരമാസമാക്കിയ വരൻ ഭാര്യയുമൊത്ത് അവിടെയാണ് താമസം. മാതാപിക്കാൾ നാട്ടിലും. വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്ഐ പുഷ്പകുമാർ പറഞ്ഞു.

MORE IN Kuttapathram
SHOW MORE