മാവോയിസ്റ്റെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ പൊലീസ് തല്ലിച്ചതച്ചതായി പരാതി

pramod-12
SHARE

മാവോയിസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് 39 കാരനായ യുവാവിനെ പൊലിസ് തല്ലിച്ചതച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രമോദ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. തലയ്ക്കും മുതുകിനും പരുക്കേറ്റ പ്രമോദ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പൊലിസ് കംപ്ലൈന്‍റ് അതോറിറ്റിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. 

‌പൊലിസിനെതിരെ പോസ്റ്റര്‍ പതിപ്പിച്ചതിനാണ് മര്‍ദനം. മാവോയിസ്റ്റാണോ, പോസ്റ്ററൊട്ടിക്കാനും പരാതി നല്‍കാനും ആര് അധികാരം നല്‍കിയെന്ന് ചോദിച്ചായിരുന്നു കസബ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മൂന്നാം മുറ പ്രയോഗിച്ചത്. ഇടതുപക്ഷ അനുയായിയായ പ്രമോദ് നേരത്തെ നല്‍കിയ ഒരു പരാതിക്ക് പൊലിസ് വേണ്ടത്ര പരിഗണന നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് ഏതാനും നാളുകള്‍ക്ക് മുമ്പ് പൊലീസിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതാകാം വൈരാഗ്യത്തിന് കാരണം.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതിനൊപ്പം മനുഷ്യാവകാശ കമ്മീഷനെയും പൊലിസ് കംപ്ലൈന്‍റ് അതോറിറ്റിയെയും സമീപിക്കാനാണ് തീരുമാനം. എന്നാല്‍ പ്രമോദിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പൊലിസിന്‍റെ വാദം. 

MORE IN Kuttapathram
SHOW MORE