വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; ഒഡീഷ സ്വദേശികൾ പിടിയിൽ

ganja-kmgm
SHARE

കൊച്ചിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനസ്വദേശികള്‍ പിടിയില്‍. കോതമംഗലം ചെറുവട്ടൂരില്‍ നിന്നാണ് ഒഡീഷ സ്വദേശികളായ ബിക്രം തരയ്, കൈലാസ് എന്നിവരെ പിടികൂടിയത്. 

ഒഡീഷയില്‍ നിന്ന് കഞ്ചാവെത്തിച്ച് കേരളത്തില്‍ വലിയ തുകയ്ക്ക് വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. 3000 രൂപയക്ക് കഞ്ചാവ് വാങ്ങി 500 രൂപയുടെ ചെറു പൊതികളാക്കിയായിരുന്നു വില്‍പ്പന. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളും അന്യസംസ്ഥാന തൊഴിലാളികളഉമായിരുന്നു പ്രധാന ഉപഭോക്താക്കള്‍. പ്രദേശത്ത് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നെന്ന് പരാതിയെത്തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനക്കൊടുവിലാണ് ഇവരെ പിടികൂടിയത്.  കഴിഞ് ഒന്നരമാസമായി ഇവര്‍ എക്സൈസ് നിരീക്ഷണത്തിലായിരുന്നു

ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ പരിശോധന ശക്തിപ്പെടുത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്. 

MORE IN Kuttapathram
SHOW MORE