മാലിന്യം തള്ളാനെത്തി; തടഞ്ഞവരെ ആക്രമിച്ചു; പ്രതി പൊലിസ് നിരീക്ഷണത്തിൽ

malappuram-attack-case
SHARE

മലപ്പുറം തേഞ്ഞിപ്പലത്ത് മാലിന്യം തള്ളാനെത്തിയ സംഘത്തിൽ നിന്ന് നാട്ടുകാർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതി പൊലിസ് നിരീക്ഷണത്തിൽ. മാലിന്യം തള്ളാൻ  ഉപയോഗിക്കുന്ന രണ്ട് മിനി ലോറികളും ഈ സംഘം സഞ്ചരിച്ച രണ്ടു കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആഴ്ചയാണ് പെരുവള്ളൂർ മൂച്ചിക്കലിനടുത്ത് മാലിന്യം തള്ളാനെത്തിയ ലോറി പിൻതുടർന്ന നാട്ടുകാരെ ഒരു സംഘം മർദിച്ചത്.ഇതിൽ മുഖ്യ പ്രതിയെന്ന് കരുതുന്ന രാമനാട്ടുകര സ്വദേശിയാണ് പൊലിസ് നിരീക്ഷണത്തിലുള്ളത്. 

മാലിന്യം തള്ളാൻ ഉപയോഗിക്കുന്ന രണ്ട് മിനി ടാങ്കർ ലോറികളും നാട്ടുകാരെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.ഈ സംഘത്തിൽ 10 ഓളം പേർ ഉണ്ടെന്നാണ് വിവരം. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അറസ്റ്റ് വൈകിയാൽ പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE