സാംപിളായി 24 കാരറ്റ് തങ്കം നൽകും വിശ്വാസം നേടും; വ്യാജൻ കൊടുത്ത് കബളിപ്പിക്കും; 2 പേര്‍ പിടിയിൽ

fake-gold-2
SHARE

വ്യാജ സ്വർണ്ണം വിൽപന നടത്താനുള്ള ശ്രമത്തിനിടയിൽ രണ്ട് പേരെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു. കർണ്ണാടക സ്വദേശി ശത്രുസാദഗി, കുറ്റ്യാടി സ്വദേശി രാഘവൻ എന്നിവര്‍ ഞായറാഴ്ച ഉച്ചയോടെയാണ് പിടിയിലായത്.

ഇവർ പരിയാരം സ്വദേശിയായ ഭാസ്ക്കരൻ എന്നയാളെ രണ്ട് ആഴ്ച്ച മുൻപാണ് പരിചയപ്പെട്ടത്.  സ്വർണ്ണം ചെറിയ വിലക്ക് നൽകാമെന്നും ആവശ്യക്കാരെ കണ്ടെത്തി തന്നാൽ കമ്മീഷൻ നൽകാമെന്നും അറിയിച്ചു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭാസ്ക്കരൻ തളിപ്പറമ്പ് പൊലീസിൽ വിവരമറിയിക്കുകയും പൊലീസിന്റെ നിർദ്ദേശപ്രകാരം സ്വർണ്ണം ആവശ്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കഴിഞ്ഞ ആഴ്ച സാംപിൾ നൽകുകയും ചെയ്തു.

ഇത് പരിശോധിച്ചപ്പോൾ 24 കാരറ്റ് തനി തങ്കമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഇന്ന് പറശിനിക്കടവിൽ വച്ച് സാധനം കൈമാറാമെന്ന് ധാരണയായി. വിവരം പൊലീസിൽ അറിയിച്ചു. ഇന്ന് ഉച്ചയോടെ പറശിനിക്കടവിൽ ഒരു സുഹൃത്തുമായി എത്തുകയും സ്വർണ്ണം കൈമാറുന്നതിനിടയിൽ പൊലിസ് ഇവരെ പിടികൂടുകയുമായിരുന്നു. പരിശോധനയിൽ വ്യാജ സ്വർണ്ണമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. മൈസൂരിൽ നിന്നാണ് വ്യാജ സ്വർണ്ണം കൊണ്ടുവരുന്നത് എന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരുടെ പേരിൽ കർണ്ണാടകത്തിൽ നിരവധി കേസുകളുണ്ട്. തളിപ്പറമ്പിൽ തന്നെ നിരവധി ആളുകൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE