സ്ത്രീധനത്തെച്ചൊല്ലി തര്‍ക്കം; ഭാര്യയുടെ നാവ് അറുത്തുമാറ്റി: ക്രൂരത

dowry-attack
ചിത്രം കടപ്പാട് ഇന്റർനെറ്റ്
SHARE

സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കംമൂത്ത് ഭാര്യയുടെ നാവ് ഭർത്താവ് അറുത്ത്മാറ്റി. ഉത്തര്‍പ്രദേശ് പൊലീസ് സേനാംഗത്തിന്റെ മകന്‍ കൂടിയാണ് ഭാര്യയുടെ നാവ് വാക്ക് തര്‍ക്കത്തിനും മര്‍ദ്ദനത്തിനും അവസാനം മുറിച്ച് മാറ്റിയത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയ്ക്ക് നേരെ ക്രൂരമായ ആക്രമണങ്ങളാണ് നടന്നിരുന്നത്. നവംബര്‍ ആറിന് ഭാര്യയുടെ നാവ് മുറിച്ച് കളഞ്ഞ ആകാശ് ഇവരെ മുറിയില്‍ അടച്ചിടുകയായിരുന്നു.

വിവാഹം നിശ്ചയിച്ച സമയത്ത് ആവശ്യപ്പെട്ടതിലും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ വീട്ടുകാര്‍ പരാതിയില്‍ ആരോപിക്കുന്നു. മകളുടെ വിവരമൊന്നും ലഭിക്കുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആകാശിന്റെ വീട്ടിലെത്തിയ പൊലീസാണ് യുവതിയെ മോചിപ്പിക്കുന്നത്. 

എന്നാൽ പൊലീസ് ബന്ധം ഉപയോഗിച്ച് യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആക്രമിക്കപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രണയത്തെക്കുറിച്ച് ആദ്യമായി മനസുതുറന്ന് ലിജോ മോളും ശാലുവും. കുറച്ചു നാൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ വന്ന വ്യാജ വിവാഹ വാർത്തയെക്കുറിച്ചും ഇവർ പ്രതികരിച്ചു. എന്റെ സുഹൃത്താണ് ഇങ്ങനെയൊരു വാർത്ത ഓൺലൈൻ മാധ്യമങ്ങളിൽ പോകുന്നുണ്ടെന്ന കാര്യം അറിയിക്കുന്നതെന്നും എങ്ങനെ അത്തരത്തിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചുവെന്ന് അറിയില്ലെന്നും ലിജോ മോളും ശാലുവുമ പറയുന്നു.

MORE IN Kuttapathram
SHOW MORE