യുവതിയെ മകന്‍റെ കണ്‍മുന്നില്‍ ബലാത്സംഗം ചെയ്തു; ക്രൂരം; അറസ്റ്റ്

rape-1
SHARE

യുവതിയെ മകന്റെ കൺമുന്നില്‍ വെച്ച് ബലാത്സംഗം ചെയ്ത് ബാല്യകാല സുഹൃത്തിന്റെ ക്രൂരത. ഔറംഗബാദിലാണ് ദാരുണമായ സംഭവം. സുലിബഞ്ജൻ സ്വദേശിയായ ചരൺ സിംഗ് സോണാവാലയാണ് ദാരുണകൃത്യം ചെയ്തതിന് അറസ്റ്റിലായത്. യുവതിയ്ക്കും മകനും ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോകുകായിരുന്നു. വഴിമധ്യേ ഇരുവർക്കും മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി മയക്കി. ഉണർന്നപ്പോൾ ഇരുവരും ഒരു ഇരുട്ടുമുറിയിലാണെന്ന് തിരിച്ചറിഞ്ഞു. 

അൽപസമയം കഴിഞ്ഞ് അവിടെയെത്തിയ ഇയാൾ മകന്റെ കൺമുമ്പിൽവെച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം മകനെയും ഉപദ്രവിച്ചു. യുവതിയോട് ചരൺ സിംഗിന് പ്രണയമുണ്ടായിരുന്നു, എന്നാൽ അത് സഫലമാകാതായതോടെ പകയായി മാറുകയായിരുന്നു. ഇവരോട് പ്രതികാരം വീട്ടാൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ.

യുവതിയുടെ ഭർത്താവ് മൂന്ന് വർഷമായി ജയിൽശിക്ഷ അനുഭവിച്ച് വരികയാണ്. കോടതിയിൽ സമർപ്പിക്കാനുള്ള ചില രേഖകളുമായി പോകുമ്പോഴാണ് ഇയാൾ കാറിൽ കയറ്റിയത്.

പീഡനത്തെത്തുടർന്ന് ഗുരുതര പരുക്കകളേറ്റ യുവതിയേയും മകനെയും ഇയാൾ തന്നെയാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയ യുവതി ബന്ധുക്കളോട് തനിക്കേറ്റ ദുരന്തം തുറന്നു പറയുകയായിരുന്നു. അങ്ങനെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.  

MORE IN Kuttapathram
SHOW MORE