വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

abdul-rahman-2
SHARE

മലപ്പുറം നിലമ്പൂരില്‍ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. തൃശൂര്‍ പളളംപളളിക്കല്‍ നായാട്ടുവളപ്പില്‍ അബ്ദുല്‍ റഹിമാണ് പിടിയിലായത്.

നിലമ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി അബ്ദുല്‍റഹീം ഫെയ്സ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് ഒക്ടോബര്‍ 29ന് കോഴിക്കോട്ടേക്ക് യാത്ര പുറപ്പെട്ടു. അവിടെ നിന്ന് ബസ് മാര്‍ഗം ബെംഗളൂരുവിലും പിന്നീട് ട്രെയിന്‍മാര്‍ഗം മുംബൈയിലും ചെന്നൈയിലുമെല്ലാം യാത്ര ചെയ്തു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ആര്‍ഭാടജീവിതം നയിച്ചു. പോയ വഴികളിലെല്ലാം വച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കി. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയായിരുന്നു യാത്രയും പീഡനവും. 

ബെംഗളൂരുവില്‍ നിന്ന് പുതിയ മൊബൈല്‍ഫോണും സിംകാര്‍ഡും വാങ്ങിയതോടെയാണ് പൊലീസിന്റെ നിരീക്ഷണത്തിലായത്. ബെംഗുളുരുവില്‍ പിന്‍തുടര്‍ന്നെത്തിയ പൊലീസാണ് പ്രതിയെ വലയിലാക്കിയത്. ഒട്ടേറെ യുവതികളുമായി ഫെയ്സ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് അബ്ദുല്‍റഹിം മൊഴി നല്‍കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. നിലമ്പൂര്‍ സി.ഐ....കെ.എം. ബിജുവിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. 

MORE IN Kuttapathram
SHOW MORE