കഴുത്തിന് കുത്തിപ്പിടിച്ചു; ചെവിക്കുറ്റിക്ക് അടിച്ചു: പ്ലസ്‌വൺ വിദ്യാർഥിക്ക് എസ്ഐയുടെ മർദ്ദനം

kollam-attack
SHARE

കൊല്ലം പുത്തൂരില്‍  പ്ലസ് വണ്‍ വിദ്യാര്‍ഥിയെ  എസ്.ഐ മര്‍ദിച്ചതായി പരാതി. പുത്തൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണടറി സ്കൂള്‍ വിദ്യാര്‍ഥിയായ പ്രജിന്‍ പ്രസാദാണ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സില്‍ കഴിയുന്നത്. പുത്തൂര്‍ എസ്.ഐ സതീഷ് കുമാര്‍ആളുമാറി മര്‍ദിച്ചെന്നാണ് പ്രജിന്‍റെ പരാതി.  പുത്തൂരില്‍ നടന്ന കുളക്കട ഉപജില്ല കലോല്‍സവത്തിനിടെയാണ് സംഭവം.  കലോല്‍സവ വേദിയായ കണിയാം പൊയ്ക ക്ഷേത്രം ഒാഡിറ്റോറിയത്തില്‍ വെച്ച്  രണ്ടുസ്കൂളിലെ കുട്ടികള്‍ തമ്മില്‍ അടിപിടി ഉണ്ടായി. ഇതറിഞ്ഞെത്തിയ പത്തൂര്‍ എസ്ഐയും സംഘവും ആളുമാറി തന്നെ മര്‍ദിക്കുകയായിരുന്നെന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പ്രിജിന്‍ പ്രസാദിന്‍റെ പരാതി. എസ്ഐ സതീഷ് കുമാര്‍  പ്രജിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചെവിക്കുറ്റിക്ക് അടിക്കുകയും ചെയ്തതായി പ്രജിന്‍ പരാതിയില്‍ പറയുന്നു. തറയില്‍ വീണു കിടന്നിട്ടും വീണ്ടും എസ് ഐ മര്‍ദിച്ചെന്ന് പ്രജിന്‍ പറഞ്ഞു. 

ആളുമാറിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. പരുക്കേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥി കൊട്ടാരക്കര താലൂക്ക് ആശുപത്രയില്‍ ചികില്‍സതേടി. മറ്റുവിദ്യാര്‍ഥികളുടെ മുന്നിലിട്ട് മര്‍ദിക്കുകയും ഇതുമൂലം ജില്ലാശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയെന്നും പ്രിജിന്‍ കുറ്റപ്പെടുത്തുന്നു. എസ്ഐക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് പ്രിജിന്‍. എന്നാല്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ സ്ഥലത്തെത്തിയ പൊലീസ് വിദ്യാര്‍ഥികളെ പിരിച്ചുവിടുകമാത്രമേ ചെയ്തിട്ടുള്ളുവെന്നും മര്‍ദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറഞ്ഞു. 

MORE IN Kuttapathram
SHOW MORE