വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി

bike-fire
SHARE

വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. കോഴിക്കോട് കാരശേരി ആനയംകുന്ന് അബ്ദുല്‍ കരീമിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് തീയിട്ടത്. വാഹനത്തിന്റെ രേഖകള്‍ മടക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വാഹനം കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പരാതി. 

പുലര്‍ച്ചെയായിരുന്നു സംഭവം. അബ്ദുല്‍ കരീം കാരശേരി സ്വദേശിയില്‍ നിന്ന് വാങ്ങിയ വാഹനമാണ് തീയിട്ടത്. ഇതിന്റെ രേഖകള്‍ നല്‍കാത്തതിന്റെ പേരില്‍ പഴയ ഉടമയുമായി അബ്ദുല്‍ കരീം വാക്കുതര്‍ക്കമുണ്ടായി. മുക്കം പൊലീസ് ഇടപെട്ടാണ് രേഖകള്‍ ലഭ്യമാക്കിയത്. ഇക്കാര്യത്തിലുള്ള വിദ്വേഷമാകാം വാഹനം കത്തിക്കുന്നതിന് കാരണമായതെന്നാണ് അബ്ദുല്‍ കരീം പറയുന്നത്. വാഹനം കത്തിക്കുമെന്ന് പഴയ ഉടമ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. 

പുലര്‍ച്ചെ തീപടരുന്നത് കണ്ട് സമീപവീട്ടുകാരാണ് അബ്ദുല്‍ കരീമിനെ വിവരമറിയിച്ചത്. അഗ്നിശമനസേനയെത്തി തീയണയ്ക്കുകയായിരുന്നു. നേരത്തെ വാഹനം നല്‍കിയ ആളെ വിളിച്ചുവരുത്തി മുക്കം പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE