ഇരിങ്ങാലക്കുടയില്‍ കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; എക്സൈസ് ഒാഫീസ് ആക്രമിച്ചു

excise-office-attack
SHARE

ഇരിങ്ങാലക്കുട എക്സൈസ് ഓഫിസില്‍ കഞ്ചാവു വില്‍പനക്കാരുടെ ആക്രമണം. കഞ്ചാവു വിറ്റതിന് പിടിച്ചെടുത്ത രണ്ടു ബൈക്കുകള്‍ ഓഫിസില്‍ നിന്ന് കടത്തിക്കൊണ്ടു പോകാനായിരുന്നു ശ്രമം. മാരകായുധങ്ങളുമായി എത്തി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

ഇരിങ്ങാലക്കുട പൊറത്തിശേരിയില്‍ എക്സൈസ് സംഘത്തെ കണ്ട് രണ്ടു ബൈക്കുകള്‍ ഉപേക്ഷിച്ച് അഞ്ചു പേര്‍ ഓടിരക്ഷപ്പെട്ടിരുന്നു. രണ്ടു ബൈക്കുകള്‍ എക്സൈസ് ഓഫിസിലേക്ക് കൊണ്ടുവന്നു. പിന്നീട്, പുലര്‍ച്ചെ എത്തിയ അക്രമി സംഘം എക്സൈസ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി. ബൈക്കുകളുടെ ചങ്ങല പൂട്ട് വാളുകൊണ്ട് വെട്ടി പൊളിക്കാന്‍ ശ്രമിച്ചു. വധഭീഷണി മുഴക്കിയാണ് ഇവര്‍ മടങ്ങിയത്. ബൈക്കുകള്‍ കൊണ്ടുപോകാനായില്ല. മൂന്നു പേരെ തിരിച്ചറിഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ അസ്മിനും സഹോദരങ്ങളായ ശിവപ്രസാദും കൃഷ്ണപ്രസാദും. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബൈക്കില്‍ നിന്ന് മുപ്പതുഗ്രാം കഞ്ചാവ് ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE