പൊള്ളിച്ചു, പട്ടിണിക്കിട്ടു‌; അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനം; ക്രൂരം

child-attack
SHARE

കൊല്ലം പത്തനാപുരത്ത് കുട്ടികള്‍ക്ക് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം. പതിനൊന്നും മൂന്നും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ചതിന് അച്ഛനേയും രണ്ടാനമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നുകാരിയെ അടിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. 

അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പതിനൊന്നും മൂന്നും വയസുള്ള കുട്ടികളെയാണ് ക്രൂരമായി പീഡിപ്പിച്ചത്. ആറാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ആഹാരം നല്‍കാറില്ലായിരുന്നുവെന്നും വീട്ടുജോലികള്‍ ചെയ്യിപ്പിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. മൂന്നു വയസുമാത്രമുള്ള അനുജന്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിന് രണ്ടാനമ്മ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ അമ്മയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പീഡന വിവരം പെണ്‍കുട്ടി പലതവണ അധ്യാപകരോട് പറഞ്ഞിട്ടും ഒരു നടപടിയുമെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

MORE IN Kuttapathram
SHOW MORE