മൂന്നാംക്ലാസുകാരിയെ കബളിപ്പിച്ച് കമ്മലുമായി കടന്നു; ദൃശ്യങ്ങൾ

ear-ring
SHARE

മൂന്നാംക്ലാസുകാരിയെ കബളിപ്പിച്ച് കമ്മലുമായി കടന്നു. തിരുവനന്തപുരം പൂവച്ചലിലാണ്  മൂന്നാംക്ലാസുകാരിയുടെ കമ്മല്‍ അമ്മയുടെ സുഹൃത്തെന്നു തെറ്റിദ്ധരിപ്പിച്ച്  ഊരി വാങ്ങിയത്. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങി

ഇന്നലെയാണ് സംഭവം നടക്കുന്നത്. പൂവച്ചല്‍ യുപിസ്കൂളിലെ മൂന്നാംക്ലാസുകാരി ആമിനയുടെ കമ്മല്‍ പണയം വയക്കാന്‍ വാങ്ങികൊണ്ട് ചെല്ലാന്‍ അമ്മ ആവശ്യപ്പെട്ടെന്ന വ്യാജനയാണ് ഊരിവാങ്ങുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തി അമ്മയോടു കുട്ടി വിവരം പറയുകയായിരുന്നു. 45 വയസു തോന്നിക്കുന്ന സ്ത്രീയുടെ ദൃശ്യം സ്കൂളിലെ സിസിടിവിയില്‍ പതിഞ്‍ഞിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് നിരവധി സ്കൂളുകളില്‍ സമാനമായ സംഭവം നടന്നിട്ടുള്ളതായും പൊലീസ് പറയുന്നു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.