തിരൂരില്‍ എ.എസ്.ഐയുടെ ബൈക്ക് കത്തിച്ചു; അന്വേഷണം

bike-attack
SHARE

മലപ്പുറം തിരൂര്‍ നിറമരതൂരില്‍ എ.എസ്.ഐയുടെ ബൈക്ക് കത്തിച്ച നിലയില്‍. മലപ്പുറം  പൊലിസ് സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്. താനൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു

നിറമരതൂര്‍ മുറിവഴിക്കലിലെ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ബൈക്ക് കത്തുന്നത് ആദ്യം കണ്ടത് തൊട്ടടുത്ത വീട്ടില്‍  താമസിക്കുന്ന സഹോദരന്റെ ഭാര്യയാണ്. തുടര്‍ന്ന് മറ്റൊരു സഹോദരനെ വിവരം അറിയിച്ചു. മലപ്പുറം പൊലിസ് സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐയാണ് അബ്ദുള്‍ ഷുക്കൂര്‍. നൈറ്റ് ഡ്യൂട്ടിയായതിനാല്‍ മലപ്പുറത്തായിരുന്നു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല

ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. വ്യക്തിപരമായി തന്നോട് ആര്‍ക്കും വൈര്യാഗ്യമില്ലെന്ന് അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. തിരൂര്‍ ഡി.വൈ.എസ്.പി ബിജു ഭാസ്ക്കര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN Kuttapathram
SHOW MORE