ഇരുചക്രവാഹനങ്ങളില്‍ കറങ്ങി മദ്യവില്‍പന നടത്തുന്നയാള്‍ പിടിയില്‍

kozhikode-liqour-arrest
SHARE

ഇരുചക്രവാഹനങ്ങളില്‍ കറങ്ങി ആവശ്യക്കാരെ കണ്ടെത്തി മദ്യവില്‍പന നടത്തുന്നയാള്‍ കോഴിക്കോട് താമരശേരിയില്‍ പിടിയില്‍. താരമശേരി പുതുപ്പാടി സ്വദേശി  ചോലപറമ്പില്‍ മനോജാണ് 24 കുപ്പി വിദേശ മദ്യവുമായി പിടിയിലായത്. 

മലയോര േമഖലയില്‍ വിദേശ മദ്യത്തിന്റെ അനധികൃത വില്‍പന സജീവമാണെന്ന് എക്സൈസ് കമ്മീഷണര്‍ക്ക് പരാതി കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  എക്സൈസ് താമരശേരി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍  പരിശോധന നടത്തിയത്. കാക്കവയല്‍ അമ്പലമുക്കില്‍ ഇരുചക്രവാഹനത്തിലെത്തി മദ്യം ആവശ്യക്കാരന് കൈമാറുന്നതിനിെടയാണ്  പിടിയിലായത്. എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച മനോജിനെ ഓടിച്ചിട്ടുപിടിക്കുകയായിരുന്നു.

24 കുപ്പി വിദേശ മദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച ഇരുചക്രവാഹനവും എക്‌സൈസ് പിടിച്ചെടുത്തു. ജില്ലയുടെ മലയോര മേഖലയില്‍ പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്റെ തീരുമാനം.

MORE IN Kuttapathram
SHOW MORE