ചെയ്യാത്ത കുറ്റത്തിന് വിദേശമലയാളിയെ ജയിലടച്ചത് അമ്പത്തിനാല് ദിവസം

pravasi-malayali-arrest
SHARE

ചെയ്യാത്ത കുറ്റത്തിന് വിദേശമലയാളിയെ കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് ജയിലടച്ചത് അമ്പത്തിനാല് ദിവസം. കതിരൂര്‍ സ്വദേശി താജുദിനെയാണ് വീട്ടമ്മയുടെ മാല കവര്‍ന്നെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാദമായതോടെ കണ്ണൂര്‍ ഡിവൈഎസ്പി വകുപ്പ് തല അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് താജുദിന്‍റെ അറസ്റ്റ് തെറ്റായി പോയെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിറങ്ങി പോവുകയായിരുന്ന മുണ്ടല്ലൂര്‍ സ്വദേശിനി രാഖി ഷാജിയുടെ അഞ്ചരപവന്‍ മാല സ്കൂട്ടറിലെത്തിയ ആള്‍ പൊട്ടിച്ചെടുത്തു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ താജുദിനെ അറസ്റ്റ് ചെയ്തു. സിസിടിവിയില്‍ കണ്ട മോഷ്ടാവിന് താജുദിനുമായി സാമ്യംതോന്നിയതാണ് കാരണം. എന്നാല്‍ മാലയും സ്കൂട്ടറും കണ്ടെത്താന്‍ പൊലീസിനായില്ല. രണ്ടുമാസത്തോളം ജയിലില്‍കിടന്ന താജുദീന് ജാമ്യം ലഭിച്ചതോടെ പരാതികളുമായി ഉന്നത അധികാരികളെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അഴിയൂര്‍ സ്വദേശിയാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. താജുദീന്‍ ജയിലിലായതോടെ ഗള്‍ഫിലെ ബിസിനസും തകര്‍ന്നു.

ഉദ്യോഗസ്ഥനെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളുടെ സാമ്യവും സാക്ഷിമൊഴികളും താജുദിന് എതിരായതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമായതെന്നാണ് ചക്കരക്കല്‍ എസ്ഐയുടെ വാദം. 

MORE IN Kuttapathram
SHOW MORE