മോഷണത്തിലും മാന്യത; കള്ളന്‍ മാന്യനെ കയ്യോടെ പൂട്ടി പൊലീസ്

thief
SHARE

പല തരത്തിലുമുള്ള കള്ളൻമാരെ കണ്ടിട്ടുണ്ട്. മോഷണത്തിലും ക്രിയാത്കമകത കലർത്തി പൊലീസിനെപ്പോലും അമ്പരപ്പിക്കുന്ന കള്ളൻമാർ. അത്തരത്തിലൊരു കള്ളനാണ് ഇതും.  ഹോട്ടലിൽ മുറിയെടുത്താണ് ഇയാൾ മോഷ്ടിക്കുന്നത്. 

ഈ ‘കള്ളൻ മാന്യനെ’  തിരൂർ പൊലീസ് കയ്യോടെ പിടികൂടി.  പാലക്കാട് സ്വദേശി ശ്രീകുമാർ ആണ് ഈ ക്രിയേറ്റീവ് കള്ളൻ. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. കോയമ്പത്തൂരിലെ ഹോട്ടലിൽ മുറിയെടുത്ത് ടിവി മോഷ്ടിച്ചതിനെ തുടർന്നാണ് ശ്രീകുമാറിനെ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിനകത്തും തമിഴ്നാട്ടിലും ഇത്തരത്തിൽ ഒട്ടേറെ കവർച്ച ഇയാൾ നടത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തിരൂരിലെത്തിച്ച് ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പൊലീസ് പറഞ്ഞു.

തിരൂരിൽ ഉൾപ്പെടെ 15 സ്ഥലങ്ങളിൽ മുറിയെടുത്ത് ശ്രീകുമാർ ടിവി മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മാന്യമായി വസ്ത്രം ധരിച്ചെത്തി സർക്കാർ ഉദ്യോഗസ്ഥൻ എന്നറിയിച്ച് ഹോട്ടലുകളിൽ മുറിയെടുത്ത ശേഷമാണ് ഇയാൾ ടിവി കവർന്ന് രക്ഷപ്പെട്ടിരുന്നത്. 

തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽനിന്നും പ്രതി ടിവിയുമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഹോട്ടൽമുറിയിലെ ടിവിയും വലുപ്പവും മനസിലാക്കി പ്രത്യേക ബാഗ് വാങ്ങി അതിലാക്കിയായിരുന്നു കവർച്ച. 

MORE IN Kuttapathram
SHOW MORE