യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ തട്ടങ്കലിലാക്കി; ആവശ്യപ്പെട്ടത് 15 ലക്ഷം: തിരക്കഥ പൊളിച്ച് പൊലീസും

kidnap-case
SHARE

യുവതിയെ ഉപയോഗിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിച്ച്  വ്യാപാരിയെ  കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി സാമ്പത്തികതട്ടിപ്പ് നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര സി.കെ അന്‍വറാണ് വയനാട് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. ഒരു സ്ത്രീ ഉള്‍പ്പെടയുള്ള ഏഴംഗ സംഘമാണ് തട്ടിപ്പിന് പിറകില്‍.പണക്കാരായ ആളുകളെ ഫോണില്‍ വിളിച്ച് വശീകരിച്ച് ബ്ലാക്മെയില്‍ ചെയ്ത് പണം കവരുന്നതാണ് രീതി.

2018 ജൂലൈ മാസത്തിലായിരുന്നു കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയത്.യുവതി പറഞ്ഞതനുസരിച്ച് ഇയാള്‍ വയനാട് മാനന്തവാടിയില്‍ എത്തുകയായിരുന്നു. അവിടെ നിന്നും കര്‍ണാടകയിലെ ഒരു റിസോര്‍ട്ടിലെത്തിച്ചു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു.മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും െചയ്തു. പതിനഞ്ച് ലക്ഷമായിരുന്നു മോചന ദ്രവ്യം ആവശ്യപ്പെട്ടത്.തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5 ലക്ഷം രൂപ കൈപ്പറ്റി.കേസില്‍ നാലു പേരെ നേരത്തെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഒളിവില്‍കഴിഞ്ഞിരുന്ന രണ്ടാം പ്രതി കോഴിക്കോട് പേരാമ്പ്ര സ്വദേശി സി.കെ അന്‍വര്‍ പിടിയിലായത്.അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ പേരില്‍ നേരത്തെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷനില്‍ ബലാല്‍സംഗക്കേസും ചെമ്മാട് പൊലീസ് സ്റ്റേഷനില്‍ ചീറ്റിങ് കേസും നിലവിലുണ്ട്. കേസില്‍ യുവതി ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ ഇനിയും പിടിയിലാകാനുണ്ട്.

MORE IN Kuttapathram
SHOW MORE