ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ബൈക്കിൽ കറക്കം; കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

ganja-sale-new
SHARE

ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. വളാഞ്ചേരി സ്വദേശി ജിജോഷ് എന്ന ഷമീറിനെയാണ് കോഴിക്കോട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. 

ഇരുചക്രവാഹനത്തിലെ യാത്രക്കിടയിലും ഷമീറിന്റെ കഴുത്തില്‍ ക്യാമറയുണ്ടാകും. തോളില്‍ സഞ്ചാരികള്‍ ഉപയോഗിക്കുന്ന മട്ടിലുള്ള ബാഗും. ആര്‍ക്കും സംശയം തോന്നാത്ത രീതിയിലുള്ള കഞ്ചാവ് വ്യാപാരം തുടങ്ങിയിട്ട് നാs1ല് വര്‍ഷം. ഒരുമാസം മുന്‍പ് കോഴിക്കോട് നഗരത്തില്‍ കഞ്ചാവ് വില്‍പനക്കിടെ എക്സൈസ് പിടികൂടിയ യുവാവിന്റെ ഫോണിലുണ്ടായിരുന്ന ശബ്ദസന്ദേശമാണ് ഷമീറിനെ കുടുക്കാന്‍ സഹായിച്ചത്.

ആവശ്യക്കാരന് കൃത്യമായ കാര്യങ്ങള്‍ പറഞ്ഞുനല്‍കുന്ന ശബ്ദസന്ദേശത്തിന് പിന്നാലെ രണ്ടാഴ്ചയായി എക്സൈസുണ്ട്. കഴിഞ്ഞദിവസം രാത്രിയില്‍ നഗരത്തില്‍ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. 

ചെറുകിട വന്‍കിട വില്‍പനക്കാരായ നിരവധിയാളുകളാണ് ഷമീറില്‍ നിന്ന് പതിവായി കഞ്ചാവ് വാങ്ങിയിരുന്നത്. ഇടനിലക്കാരായി സ്കൂള്‍ കോളജ് വിദ്യാര്‍ഥികളെയും കൂടെക്കൂട്ടിയിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ചെറുകിട ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറുന്നത് ചില വ്യാപാരികളും സഹായിച്ചിട്ടുണ്ട്. ഷമീറിന്റെ ഫോണിലേക്ക് പതിവായി വിളിച്ചിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം. 

MORE IN Kuttapathram
SHOW MORE