റിവാഡി പീഡനം; സൈനികനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റിൽ

riwadi-rape-case
SHARE

ഹരിയാനയിലെ റിവാഡി കൂട്ടബലാല്‍സംഘക്കേസില്‍ മുഖ്യപ്രതിയായ സൈനികനുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബസുഹൃത്തും സൈനികനുമായ പങ്കജ്, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസിലാകെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പീഡനം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസിലെ പ്രധാനപ്രതിയും സൈനികനുമായ പങ്കജിനെയും കൂട്ടാളി മനീഷിനെയും പ്രത്യേക അന്വേഷണസംഘം പിടികൂടുന്നത്. ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയത് പങ്കജാണെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരിശീലനത്തിലൂടെ സൈന്യത്തില്‍ സ്‍പോര്‍ട്സ് ക്വാട്ടയില്‍ ജോലി നേടിയ വ്യക്തിയാണ് പങ്കജ്. രാജസ്ഥാനിലെ കോട്ടയിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്നാണ് പ്രാഥമികവിവരം. അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കേസില്‍ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ട്യൂഷന്‍ ക്ലാസി‍ല്‍നിന്ന് മടങ്ങുംവഴി പെണ്‍കുട്ടിക്ക് ലഹരികലര്‍ന്ന പാനീയം നല്‍കി തട്ടികൊണ്ടുപോയി ബലാല്‍സംഘം ചെയ്യുകയായിരുന്നു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയകതായി പൊലീസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE