നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നു പേര്‍ പിടിയിൽ

drugs
SHARE

മലപ്പുറം തിരൂരങ്ങാടിയില്‍ രണ്ടു സംഭവങ്ങളിലായി പതിനഞ്ചു ചാക്കിലധികം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മൂന്നു പേര്‍ പൊലീസ് പിടിയിലായി. പരപ്പനങ്ങാടി കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. 

എ.ആര്‍ നഗര്‍ സ്വദേശി പാലിശ്ശേരി പുളിക്കല്‍ വീട്ടില്‍ മൊയ്തീന്‍, വേങ്ങര സ്വദേശി മുഹമ്മദ് ഫൈസല്‍, തിരൂര്‍ ചെറിയമുണ്ടം സ്വദേശി ഖമറുസ്സമാന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് പുകയില ഉല്‍പ്പന്നങ്ങല്‍ എത്തിക്കുന്നതിനിടെ 29 പാക്കറ്റുകളുമായി എ.ആര്‍ നഗര്‍ സ്വദേശി മൊയ്തീന്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 15 ചാക്ക് നിരോധിത പുകയില ഇത്പ്പന്നങ്ങളുമായി വേങ്ങര സ്വദേശി മുഹമ്മദ് ഫൈസല്‍,തിരൂര്‍ ചെറിയമുണ്ടം സ്വദേശി ഖമറുസ്സമാനും പിടിയിലാകുന്നത്. ഹാന്‍സ്,ചൈനി കൈനി തുടങ്ങി വിവിധ പേരുകളിലുള്ള പുകയില ഉത്പ്പന്നങ്ങള്‍ മൊത്തമായി ജില്ലയിലെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.

15 ചാക്കുകളിലായി മൊത്തം ഒന്നര ലക്ഷം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് സൂക്ഷിച്ചിരുന്നത്. തിരൂരങ്ങാടി പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്ത് സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. പുകയില ഉത്പ്പന്നങ്ങള്‍ ചെന്നൈയില്‍ നിന്നാണ് ജില്ലയിലേക്ക് എത്തിക്കുന്നതെന്ന് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. രണ്ട് കേസുകളിലായി പിടിയിലായ മൂന്ന് പേര്‍ മുന്‍പ് സ്കൂളികള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയതില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെുളളവരാണ്. ഇവരില്‍ നിന്ന് 37,780 രൂപയും ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കാറും മിനി ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE