ഖത്തർ മലയാളികള്‍ക്ക് വ്യാജ എയർ ടിക്കറ്റ് നൽകി തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

fake-fraud-arrest
SHARE

ഖത്തര്‍ മലയാളികള്‍ക്ക് വ്യാജ എയര്‍ ടിക്കറ്റ് നല്‍കി ചാവക്കാട് സ്വദേശികളില്‍ നിന്നും 90 ലക്ഷം തട്ടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. കണ്ണൂര്‍ ചെറുപുഴ  സ്വദേശി ഷമീർ മുഹമ്മദാണ് പിടിയിലായത്.  

ചാവക്കാട് പാലയൂര്‍ സ്വദേശികളായ ഷിയാസ്, ജാഫര്‍ സാദിക്ക്, ഷംസാദ് എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ പെരുന്നാള്‍ സമയത്ത് ആറ് കുടുംബങ്ങള്‍ക്ക് ഖത്തറില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനായി സംഘം വ്യാജ എയര്‍ ടിക്കറ്റുകള്‍ നൽകി പണം തട്ടുകയായിരുന്നു. 

ഇന്റര്‍നെറ്റ് കഫേയും ട്രാവല്‍ ഏജന്‍സിയുമുള്ള സംഘം വിമാന കമ്പനിയുടെ എയര്‍ ടിക്കറ്റ് സ്വയം നിര്‍മ്മിച്ചു നല്‍കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ സഹോദരൻ ഷമീം മുഹമ്മദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിൽ ഷമീർ മുഹമ്മദിന്റെ ഭാര്യ ഉൾപ്പെടെ മൂന്നു പേർ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE