കഞ്ചാവുമായി ട്രെയിനിറങ്ങിയ യുവാവിനെ റയില്‍വേ സ്റ്റേഷനില്‍ പിടികൂടി

thrisur-ganja
SHARE

തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി ട്രെയിനിറങ്ങിയ യുവാവ് അറസ്റ്റില്‍. ഇടുക്കി സ്വദേശി സിജില്‍കുമാറിനെയാണ് രണ്ടു കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്.  

തൃശൂര്‍ ജില്ലയില്‍ കഞ്ചാവ് വില്‍ക്കുന്ന യുവാവിനെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. രണ്ടു കിലോ കഞ്ചാവുമായി തൃശൂരില്‍ ട്രെയിനിറങ്ങുമെന്ന് യുവാവ് ഫോണിലൂടെ അറിയിച്ചു. ട്രെയിനിറിങ്ങിയ ഉടനെ പന്തികേടു മനസിലായ യുവാവ് ഓടി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റോഡില്‍ വച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് അറസ്റ്റിലായ സിജില്‍കുമാര്‍ മൊഴിനല്‍കി.

തൃശൂര്‍ ജില്ലയില്‍ കഞ്ചാവ് വില്‍ക്കുന്ന സ്ഥിരം ഏജന്‍റുമാരുടെ നമ്പറുകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. വന്‍തോതില്‍ കഞ്ചാവ് വരുന്നതായി വിവരം ലഭിച്ചതിനാല്‍ വരുംദിവസങ്ങളിലും കര്‍ശന നിരീക്ഷണം തുടരാനാണ് എക്സൈസിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ബീഹാറുകാരായ രണ്ടു പേരുടെ പക്കല്‍ നിന്ന്  നാലുകോടി രൂപയുടെ ഹാഷിഷ് പിടികൂടിയിരുന്നു.

MORE IN Kuttapathram
SHOW MORE