വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാൻ എത്തിച്ച 25 കിലോ കഞ്ചാവ് പിടികൂടി

ganja-3
SHARE

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച 25 കിലോ കഞ്ചാവ് തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പിടികൂടി. എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. അമരവിള സ്വദേശികളായ സതികുമാര്‍, ഗഫൂര്‍, ബിജു, ഇസക്കിമുത്ത് എന്നിവര്‍ അറസ്റ്റിലായി.  ബൈക്കിലാണ് ഇവര്‍ കഞ്ചാവുമായി വന്നത്. മധുരയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഈ സംഘം നേരത്തെയും കഞ്ചാവ് കടത്തലിന് അറസ്റ്റിലായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ കര്‍ശനമായി എക്സൈസ് സംഘം നിരീക്ഷണത്തിലാക്കിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

MORE IN Kuttapathram
SHOW MORE