മരം മുറിച്ച് കടത്തുന്നതിനിടെ യുവാവ് പിടിയിൽ

tree-cutting
SHARE

ഇടുക്കി പേത്തൊട്ടി സംരക്ഷിത വനമേഖലയില്‍ നിന്ന്   മരം മുറിച്ച് കടത്തുന്നതിനിടെ യുവാവ് പിടിയില്‍. മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മരങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. പേത്തൊട്ടി ആലുംമൂട്ടില്‍ രതീഷാണ് ശാന്തമ്പാറ പൊലീസിന്റെ പിടിയിലായത്.

വനം വകുപ്പിന്റെ അനുമതി  ഇല്ലാതെ മരങ്ങള്‍ മുറിച്ചു കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.  പേത്തൊട്ടിയില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ മരം കടത്തിക്കൊണ്ടു വരുമ്പോഴാണ്  ആലുംമൂട്ടില്‍ രതീഷിനെ  പിടികൂടിയത്. മുളനാറി ഇനത്തില്‍ പെട്ട മരമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ വരുന്ന തടികളാണ് കണ്ടെടുത്തു. സി.ഐ. എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

തടി കടത്തിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് വനവകുപ്പിനും കൈമാറും.

MORE IN Kuttapathram
SHOW MORE