കാണിക്ക വ‍ഞ്ചി മോഷ്ടിച്ച് ഓടിയ കള്ളന് ബ്രസീൽ ഫാൻസിന്റെ റെഡ് കാർഡ്

rajeev
SHARE

ലോകകപ്പ് ഫുട്ബോള്‍ കള്ളനെ കുടുക്കി. തിരുവനന്തപുരം തുമ്പയിലാണ് മോഷ്ടിച്ച കാണിക്ക വഞ്ചിയുമായി സൈക്കിളില്‍ പോയ കള്ളനെ രാത്രിയിലെ ഫുട്ബോള്‍ കളി കണ്ടിരുന്നവര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചത്.

തിരുവനന്തപുരം കഠിനംകുളം സ്വദേശി രാജീവിനാണ് ഞായറാഴ്ച രാത്രി നടന്ന ബ്രസീല്‍...സ്വിറ്റ്സര്‍ലന്റ് ഫുട്ബോള്‍ മല്‍സരം കെണിയായി മാറിയത്. രാജീവ് പ്രദേശത്തെ പതിവ് കള്ളനാണ്. അന്ന് രാത്രി കുളത്തൂരിലെ ക്ഷേത്രത്തിന് മുന്നില്‍ വച്ച കാണിക്കവഞ്ചി മോഷ്ടിച്ചു. മോഷ്ടിച്ച കാണിക്കവഞ്ചിയുമായി സൈക്കിളില്‍ രക്ഷപെടാനായിരുന്നു രാജീവിന്റെ പദ്ധതി.

അങ്ങിനെ സൈക്കിളില്‍ പോകുന്നതിനിടെയാണ് ബ്രസീലിന്റെ കളിയും കണ്ട് ഒരുകൂട്ടം ചെറുപ്പക്കാര്‍ റോഡിലൂടെ നടന്ന് വന്നത്. രാജീവിനെ കണ്ട് സംശയം തോന്നിയ അവര്‍ സൈക്കിള്‍ തടഞ്ഞ് പരിശോധിച്ചു. തൊണ്ടിസഹിതം പിടികൂടി. ഉടന്‍ തന്നെ തുമ്പ പൊലീസിന് കൈമാറുകയും ചെയ്തു. നേരത്തെയും ഏതാനും മോഷണക്കേസുകളില്‍ അകത്തായിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE