മിന്നല്‍ പരിശോധന, കിട്ടിയത് അരലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍

tobacco33
SHARE

ലോകപുകയിലവിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  മൂന്നാറില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന.  അരലക്ഷം രൂപ വിലവരുന്ന  അനധികൃത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ വിറ്റഴിച്ചിരുന്ന ലഹരുവസ്തുക്കളാണ് കണ്ടെത്തിയത്.

ദേവികുളം ആരോഗ്യവകുപ്പ് ജീവനക്കാരാണ് മൂന്നാറിലെ വ്യാപാര കേന്ദ്രങ്ങളില്‍  മിന്നല്‍ പരിശോധന നടത്തിയത്. പഴയമൂന്നാറിലെ കടകളില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി മുന്‍പ് കണ്ടെത്തുകയും കടയുടമയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും ഇത്തരം  ഉല്‍പന്നങ്ങള്‍ വില്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്നെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. ഹരിക്യഷ്ണന്‍ കടയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിദേശ നിര്‍മ്മിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. ഏകദേശം അരലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ഉല്പന്നങ്ങള്‍ കണ്ടെത്തി. 

ക്യത്യമായ തിയതിയോ മറ്റ് നിര്‍ദ്ദേശങ്ങളോ ഇല്ലാത്ത പുകയില ഉല്പന്നങ്ങള്‍ മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും  നല്‍കുകയാണ് പതിവ്. സിഗരറ്ററുകള്‍ നിര്‍മ്മിക്കുന്ന ഒ.എഫ്.സി പേപ്പറുകളും ഇവിടെ നിന്ന് സഞ്ചാരികള്‍ക്ക് നല്‍കിയിരുന്നു. ഇത്തരം ഉല്പന്നങ്ങള്‍ വില്‍ക്കുന്നതുകൊണ്ടാകുന്ന പ്രശ്‌നങ്ങള്‍ കടയുടമയെ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാണ് ഇവ ജീവനക്കാര്‍ പിടിച്ചെടുത്തത്. 

MORE IN Kuttapathram
SHOW MORE