യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഗുണ്ടക്കായി വ്യാപക തിരച്ചിൽ

thrissur-fire
SHARE

തൃശൂര്‍ മൂന്നുമുറി പമ്പില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം നാടുവിട്ട ഗുണ്ട കരിമണി വിനീതിനെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപികരിച്ചു. കേരളം വിട്ടിരിക്കാമെന്ന് സംശയത്തിലാണ് പൊലീസ്. അതേസമയം, പൊള്ളലേറ്റ യുവാവ് രണ്ടു ദിവസത്തിനകം ആശുപത്രിവിടും.

ബൈക്ക് മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രകോപതിനായ ഗുണ്ട കരിമണി വിനീത് യുവാവിനു നേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. തൃശൂര്‍ മുപ്ലിയം സ്വദേശി ദിലീപ് ദേഹത്തു തീയുമായി തോട്ടിലേയ്ക്കു ചാടി രക്ഷപ്പെടുകയായിരുന്നു. ഗുണ്ടയെ കുടുക്കാന്‍ പൊലീസ് വ്യാപകമായ പരിശോധ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദിലീപും സുഹൃത്തും കൂടി പെട്രോള്‍ നിറയ്ക്കുന്നതിനിടെയായിരുന്നു ആക്രമണം. 

തീ കൊളുത്തിയ ശേഷം ദിലീപ് തോട്ടില്‍ ചാടി. സുഹൃത്താകട്ടെ ഗുണ്ടയെ കൈകാര്യം ചെയ്തു. ഗുണ്ടയുടെ തലയ്ക്കു പരുക്കുണ്ട്. തലയില്‍ ചോരയൊലിപ്പിച്ച് വീട്ടില്‍ എത്തിയ ശേഷം ബാഗുമെടുത്ത് ഗുണ്ട നാടുവിട്ടുവെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. തൃശൂര്‍ ജില്ലയിലെ എല്ലാ ആശുപത്രിയിലും പൊലീസ് വിവരം കൈമാറിയിരുന്നു.

തലയിലെ പരുക്കിന് ചികില്‍സിക്കാന്‍ ഏതെങ്കിലും ആശുപത്രിയില്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, തൃശൂര്‍ ജില്ലയിലെ ഒരാശുപത്രിയിലും ഗുണ്ട എത്തിയിട്ടില്ലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അന്വേഷണത്തിന്റെ മേല്‍നോട്ടം ചാലക്കുടി ഡിവൈ.എസ്.പി: സി.എസ്.ഷാഹുല്‍ഹമീദ് ഏറ്റെടുത്തു. 

MORE IN Kuttapathram
SHOW MORE