ഒന്‍പതുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ച അറുപതുകാരൻ പിടിയിൽ

rajan
SHARE

പത്തനംതിട്ടയില്‍ ഒന്‍പതു വയസുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി രാജനെ നാലാഞ്ചിറയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജനുവരി 17 ന് പമ്പയ്ക്കും വടശേരിക്കരയ്ക്കും ഇടയ്ക്കുള്ള സ്ഥലത്താണ് അതിക്രമം നടന്നത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. പ്രതി രാജനും സംഘത്തിനുമൊപ്പം തീര്‍ഥാടനത്തിന് വന്ന കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡ്രൈവര്‍ ഒഴികെ മറ്റെല്ലാവരും ഉറങ്ങിയപ്പോള്‍ വാഹനത്തിനുള്ളില്‍ വച്ചായിരുന്നു പീഡനം. പിന്നീട് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി ശാരീരികമായ അവശതകള്‍ കാണിച്ചപ്പോഴാണ് പീഡനം നടന്നതായി വീട്ടുകാര്‍ക്ക് ബോധ്യമായത്.

തുടര്‍ന്ന് വൈദ്യപരിശോധന നടത്തി പ്രതിക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പമ്പ പൊലീസ് നാലാഞ്ചിറയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  60കാരനായ പ്രതി രാജന്‍ ബിഎസ്എന്നലിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

MORE IN Kuttapathram
SHOW MORE