സ്വകാര്യ ആശുപത്രിയിൽ യുവാവ് കുത്തേറ്റുമരിച്ചു

tvm-murder-t
SHARE

തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് കുത്തേറ്റുമരിച്ചു. പ്രസവശേഷം ചികിൽസയിലുള്ള ഭാര്യയെ കാണാനെത്തിയ നേമം സ്വദേശി കൃഷ്ണകുമാറാണ് കൊല്ലപ്പെട്ടത്. കൃഷ്ണകുമാറിന്റെ ഭാര്യാപിതാവാണ് കുത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന ആൾ പൊലീസിന് മൊഴി നൽകി.

വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറു മണിക്കായിരുന്നു സംഭവം. മൂന്നുദിവസം മുൻപാണ് കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ ഭാര്യ പ്രസവിച്ചത്. സുഹൃത്ത് അഖിലിനൊപ്പം ഭാര്യയേയും കുഞ്ഞിനേയും കാണാനെത്തിയതായിരുന്നു. ആശുപത്രിയുടെ ടെറസിൽവെച്ചാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന അഖിലിനും പരുക്കേറ്റു. അടിയന്തര ചികിൽസ നൽകിയെങ്കിലും കൃഷ്ണകുമാറിനെ രക്ഷിക്കാനായില്ല. സാരമായി പരുക്കേറ്റ അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണകുമാറിന്റെ ഭാര്യാപിതാവ് സുധാകരനാണ് കുത്തിയതെന്ന് അഖിൽ പൊലീസിന് മൊഴി നൽകി. ഭാര്യയേയും കുഞ്ഞിനേയും കാണാൻ കൃഷ്ണകുമാറിനെ  സുധാകരൻ സമ്മതിച്ചിരുന്നില്ല. ഇതേത്തുടർന്ന് കുടുംബപ്രശ്നം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഭവമെന്നാണ് പൊലിസിന്റെ വിലയിരുത്തൽ. സുധാകരൻ ഒളിവിലാണ്. സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനാണ് കൊല്ലപ്പെട്ട കൃഷ്ണകുമാർ.

MORE IN Kuttapathram
SHOW MORE