ആശ്രയമായ കനാല്‍, കക്കൂസ് മാലിന്യം തളളുന്നു; അക്രമം, പ്രതിഷേധം

watercanalnew
SHARE

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിറയെ വെള്ളമൊഴുകുന്ന കനാലില്‍ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നു എന്ന് നാട്ടുകാര്‍. നൂറിലധികം ആള്‍ക്കാര്‍ ഉപയോഗിക്കുന്ന വെള്ളമാണ് ഇങ്ങനെ നശിപ്പിക്കുന്നത്. മാലിന്യം തള്ളാനെത്തുന്നവര്‍ വീടുകള്‍ക്ക് നേരെ അക്രമം നടത്തുന്നതായു പരാതിയുണ്ട്. 

കൊടും വേനലില്‍ നിറയെ വെള്ളം ഒഴുകുന്ന കനാലാണ്.  നൂറുകണക്കിനാളുകള്‍ കുളിക്കാനെത്തുന്ന കനാല്‍. വെള്ളത്തിനായി നാട്ടുകാരുടെ പ്രധാന ആശ്രയം. ഇവിടെക്കാണ് തുടര്‍ച്ചയായി  കക്കൂസ് മാലിന്യം തള്ളുന്നത്. പലവട്ടം പരാതിപ്പെട്ടിട്ടും പൊലീസ് ഫലപ്രദമായി ഇടപെട്ടിട്ടില്ല. 42 കുടുംബങ്ങള്‍ പരിസരത്ത് താമസിക്കുന്നുണ്ട്.. ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ വരെ തുണികഴുകാനും  കുളിക്കാനുമായി ആശ്രയിക്കുന്ന കിലോമീറ്ററുകള്‍ ദൂരത്തില്‍ ഒഴുകുന്ന കനാലിനെയാണ് നശിപ്പിക്കുന്നത്

സ്ഥലത്ത് ക്യാമറ സ്ഥാപിക്കാന്‍ പഞ്ചായത്ത് തയാറായിട്ടില്ല. നാട്ടുകാര്‍ തന്നെ കാവല്‍ നിന്ന് കുളിക്കാന്‍ എത്തുന്നവരോട് മാലിന്യം തള്ളിയ വിവരം അറിയിച്ച് കനാലില്‍ ഇറങ്ങാതെ നോക്കുന്നുണ്ട്. ചില വീടുകളിലേക്ക് സംഘം മാലിന്യം തള്ളിയ സംഭവങ്ങളുമുണ്ട്. ഒട്ടേറെപ്പേര്‍ സഞ്ചരിക്കുന്ന റോഡരികിലാണ്  കനാല്‍  . കടുത്ത ദുര്‍ഗന്ധം സഹിച്ചാണ് നാട്ടുകാരുടെ ജീവിതം.

Latrine waste dumped to the useful water canal,Complaint

MORE IN KERALA
SHOW MORE