രണ്ടു ദിവസത്തിനകം ചുമതലയേൽക്കും; മുന്നറിയിപ്പ് നൽകി സുധാകരൻ

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ല കെ.സുധാകരന്റെ മടങ്ങിവരവിലെ അനിശ്ചിത്വം പൊട്ടിത്തെറിയിലേക്ക്. എം.എം. ഹസൻ മാറാത്തത് സുധാകരനെ മാറ്റി പുതിയ പ്രസിഡന്റിനെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സുധാകരപക്ഷം സംശയിക്കുന്നത്. ഇതിന് അനുവദിക്കില്ലെന്നും സ്ഥാനം കൈമാറിയില്ലെങ്കിൽ രണ്ടുദിവസത്തിനകം ചുമതലയേൽക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സുധാകരൻ.   

കെ.പി.സി.സിക്ക് പുതിയ അധ്യക്ഷൻ വരുമോ? സുധാകരന് അധ്യക്ഷ പദവി തിരിച്ചുനൽകാതെ എം.എം.ഹസൻ ആക്ടിങ് പ്രസിഡന്റ് പദവിയിൽ തുടരുമ്പോൾ പാർട്ടിക്കുള്ളിൽ ഉയരുന്ന നക്ഷത്രചോദ്യമാണിത്. തിരഞ്ഞെടുപ്പ് ഫലം വരും വരെ ഹസനെ നിലനിർത്തി സുധാകരനെ ചുമതല നൽകാതെ പുതിയ പ്രസിഡന്റിനെ നിയമിക്കാൻ എ ഗ്രൂപ്പിനൊപ്പം നേതൃത്വത്തിലെ ഒരു വിഭാഗം കൂടി കരുക്കൽ നീക്കുന്നതായാണ് സംശയം. അതേസമയം, ഹസൻ തുടരുന്നതിൽ സുധാകരപക്ഷത്തിനൊപ്പം മുതിർന്ന നേതാക്കൾക്കും അതൃപ്തിയുണ്ട്.  2011ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ഹരിപ്പാട്ട് മത്സരിച്ചപ്പോൾ തലേക്കുന്നിൽ ബഷീറിനായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ ചുമതല. വോട്ടെടുപ്പിന്റെ പിറ്റേദിവസം തന്നെ എഐസിസി നിർദേശം കാത്തുനിൽക്കാതെ ബഷീർ സ്ഥാനമൊഴിഞ്ഞ് രമേശ് വീണ്ടും അധ്യക്ഷനായി. ഈ മര്യാദയും കീഴ്വഴക്കവും പാലിക്കാൻ ഹസൻ തയാറാകുന്നില്ലെന്ന വിമർശനമാണ് മുതിർന്ന േനതാക്കള്ക്ക്. എ.ഐ.സി.സി നിർദേശം വന്നാലും ഇല്ലെങ്കിലും സുധാകരൻ ഈ ആഴ്ച ചുമതലയേൽക്കുമെന്ന് അദ്ദേഹത്തോട്് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ആക്ടിങ് പ്രസിഡന്റിന്റെ പദവി ഉപയോഗിച്ച് കൂടിയാലോചനയില്ലാതെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സസ്പെൻഷനിലായിരുന്നവരെ ഹസൻ തിരിച്ചെടുത്തതും വിവാദമായിട്ടുണ്ട്. ഹസന്റെ തീരുമാനങ്ങൾ സുധാകരൻ പുനഃപരിശോധിച്ചേക്കും. 

will kpcc get a new chairman

Enter AMP Embedded Script