താളം തെറ്റിയ അറവുശാല; ഈച്ച ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍

തൃശൂര്‍ കുരിയച്ചിറയില്‍ ഈച്ചശല്യം രൂക്ഷം. കോര്‍പറേഷന്‍ അറവുശാലയുടെ പ്രവര്‍ത്തനത്തിലെ പാകപ്പിഴകളാണ് ഈച്ചകള്‍ പെരുകാന്‍ കാരണം. 

തൃശൂര്‍ കുരിയച്ചിറയില്‍ വന്നാല്‍ ഈച്ചകള്‍ വ്യാപകമാണ്. വീടുകളില്‍ കഴിയാന്‍ പോലും പറ്റാത്ത അവസ്ഥ. പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലും ഇതേപ്രശ്നം. അറവുശാലയുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങളാണ് കാരണം. അറവുശാലയിലെ മാലിന്യം സംസ്ക്കരിക്കാന്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ പ്ലാന്റില്‍ നിന്നാണ് ഈച്ചകളുടെ വരവ്. ഈച്ചകളെ തുരത്താന്‍ കഴിയാതെ നട്ടംതിരിയുകയാണ് കോര്‍പറേഷന്‍ അധികൃതരും. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്ലാന്റിനു മുമ്പിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ സമരം ഉദ്ഘാടനം ചെയ്തു.

ഈച്ചശല്യം തടയാന്‍ ഉടന്‍ പ്രതിവിധി കണ്ടെത്തുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. പ്ലാന്റ് നേരാവണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. 

Enter AMP Embedded Script