ചോരമണം മാറാത്ത കുഞ്ഞിനെ കൊറിയര്‍ പാക്കറ്റിലാക്കി; നടുറോഡിലേക്ക് വലിച്ചെറിഞ്ഞു; ക്രൂരം

കുഞ്ഞിനെ കൊറിയര്‍ പാക്കറ്റിലാക്ക് റോഡിലേക്ക് എറിഞ്ഞ ദൃശ്യം (വലത്)

കൊച്ചി പനമ്പളളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വിദ്യാനഗറിലെ റോഡിലാണ് മ‍ൃതദേഹം കണ്ടെത്തിയത്. സമീപത്തെ ഫ്ലാറ്റില്‍ നിന്ന് ഒരു പൊതി മുകളില്‍ നിന്ന് താഴേക്ക് വീഴുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ എട്ടു മണിക്കു മുന്‍പാണ് സംഭവം നടന്നിരിക്കുന്നത്. കൊറിയര്‍ പാക്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ എറിഞ്ഞിരിക്കുന്നത്. 

ശുചീകരണ തൊഴിലാളികളും സമീപവാസികളുമാണ് പൊതിക്കുള്ളില്‍ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞത്. ഒരു ഡ്രൈവറാണ് ആദ്യം ഈ പൊതി കണ്ടത്. മാലിന്യമാണെന്ന് കരുതി ശുചീകരണ തൊഴിലാളികളെ അറിയിച്ചു. ചോര കണ്ടതോടെ സംശയം തോന്നി നോക്കിയപ്പോഴാണ് കുഞ്ഞാണെന്ന് മനസ്സിലായത്. 

റോഡില്‍ ആരുമില്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ എറിഞ്ഞിരിക്കുന്നത്. ചോരമണമുള്ള ആണ്‍കുഞ്ഞാണ് ആ പൊതിക്കുള്ളിലെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ സമീപവാസികള്‍ പറയുന്നു. ഏഴുനിലയുള്ള കെട്ടിടത്തില്‍ നിന്നാണ് പൊതി എറിഞ്ഞത്. സംഭവസ്ഥലത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്. ഫ്ലാറ്റില്‍ ഗര്‍ഭിണിയായ ആരുമില്ലായിരുന്നുവെന്നാണ് ആശ വര്‍ക്കര്‍മാരടക്കം പറയുന്നത്. മൂന്ന് ഫ്ലാറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും വിവരമുണ്ട്. തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.

New born baby found dead on road; Covered with a courier packet.

Enter AMP Embedded Script