ചൂട്; മഴ കുറവ്; പൈനാപ്പിള്‍ വില റെക്കോര്‍ഡില്‍

pineapple
SHARE

സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്ന് പൈനാപ്പിള്‍ വില. മൊത്ത വിപണിയിൽ 60 മുതൽ 65 രൂപ വരെയാണ്  ഒരുകിലോ പൈനാപ്പിളിന്റെ വില. വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും, കേരളത്തിലും, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും ആവശ്യക്കാരേറിയതുമാണ് വില വര്‍ധനയ്ക്കിടയാക്കിയത്.

പൈനാപ്പിൾ തലസ്ഥാനമായ വാഴക്കുളത്ത് റെക്കോർഡ് വിലയിലാണ് കച്ചവടം. 60 മുതൽ 65 രൂപ വരെ. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം ടണ്ണില്‍ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിട്ടത്. വില സർവകാല റെക്കോർഡിലെങ്കിലും ഉത്പാദനം പിന്നോട്ടാണ്. ഉയരുന്ന ചൂടും മഴ കുറവും കർഷകർക്ക് തിരിച്ചടിയായി. കടുത്ത ചൂടിൽ വിത്തിനും ക്ഷാമമാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തിന് ഇപ്പോള്‍ 15 രൂപയാണ്. കാലാവസ്ഥ കനിഞ്ഞില്ലെങ്കിൽ അടുത്ത വർഷത്തെ കൃഷി അവതാളത്തിൽ ആകുന്ന ആശങ്കയിലാണ് കർഷകർ.

Pineapple price hike.

MORE IN KERALA
SHOW MORE