കൊടും വെയില്‍; ഉരുകിയൊലിച്ച് ശിൽപങ്ങൾ കൊത്തി ഇവര്‍

labour
SHARE

കേരളത്തിലെ തൊഴിലാളികളുടെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് കടന്നു പോകുന്നത്. കടുത്ത വെയിലിൽ ഉരുകിയൊലിക്കുകയാണ് ഓരോർത്തരും. തൃശൂർ കുന്നംകുളത്ത്‌ പൊരി വെയിലത്തും കല്ലിൽ കൊത്തി ശിൽപങ്ങൾ കൊത്തിയൊടുക്കുന്നവരുണ്ട്. 

രാവിലെ മുതൽ തുടങ്ങുന്ന അധ്വാനമാണ്. കരിങ്കൊല്ലിൽ കൊത്തി ശിൽപങ്ങൾ നിർമിച്ചെടുക്കൽ. അമ്പതോളമാളുകൾ രാപകലോളം ഇതേ അധ്വാനമിങ്ങനെ തുടരും. കടുത്ത ചൂടിൽ വെന്തുരുകിയാണ് ജോലി. തല മറച്ചും നിർത്താതെ വെള്ളം കുടിച്ചുമാണ് അതിജീവനം. കല്ലിലടിക്കുന്ന ഓരോ അടിക്കും ഇരട്ടി പ്രഹരം ശരീരത്തിലേൽക്കുന്നുണ്ട്.

രാവിലെ തൊട്ടേ ചൂട് അസഹിനീയമാണ്. ഉച്ചയോടടുത്തൽ പിന്നെ ചട്ടിയിൽ വേവിച്ചെടുക്കുന്ന സ്ഥിതി. വർഷങ്ങളായി ഈ മേഖലയിൽ, ഇതേ സ്ഥലത്തിരുന്ന് ജോലിയെടുക്കുന്നവരാണ് മികവരും. ഇതു പോലാരു ചൂട് മുമ്പ് അനുഭവിച്ചിട്ടില്ലെന്നാണ് അഭിപ്രായം. തൃശൂരിൽ ഉഷ്ണതരംഗം കൂടി സ്ഥിരീകരിച്ചതോടെ തൊഴിൽ സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്. വിശ്രമിച്ചിരുന്നാൽ വയർ നിറയില്ലെന്നറിയുന്നത് കൊണ്ടാണ് നിർത്താതെ പണിയെടുക്കേണ്ടി വരുന്നത്.

MORE IN KERALA
SHOW MORE