16 സീറ്റ് ഉറപ്പിച്ച് പ്രതിപക്ഷം; ഭരണവിരുദ്ധ വികാരം ഇല്ലെന്ന് എൽഡിഎഫ്

cpm-flag-congress
SHARE

പോളിങ് ശതമാനം കുറഞ്ഞെങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നണികൾ. വോട്ടിംഗ് പ്രക്രിയ വൈകിയതിൽ പരാതി ഉയർത്തുമ്പോഴും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് . ഭരണവിരുദ്ധവികാരം അലയടിച്ചില്ലെന്ന് വിലയിരുത്തുന്ന എൽഡിഎഫും മുന്നേറ്റം ഉറപ്പിക്കുന്നു. അതേസമയം ബിജെപിയുടെ പ്രതീക്ഷകൾ തൃശ്ശൂരിലേക്ക് ഒതുങ്ങുകയാണ്. 

വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കള്ളവോട്ടും ഇരട്ടവോട്ടുമല്ല വോട്ടർമാരെ മണിക്കൂറുകൾ വരിയിൽ നിർത്തിയ നടപടിക്കെതിരെയാണ് പ്രതിപക്ഷം വാളൊങ്ങുന്നത്. ഇതിന് പിന്നിൽ സർക്കാർ ഇടപെടൽ ഉണ്ടെന്ന് ആരോപണം കടുപ്പിക്കുമ്പോഴും നൂറുമേനി വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. 16 മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കുകയാണ് പ്രതിപക്ഷം. ആറ്റിങ്ങൽ, മാവേലിക്കര, തൃശൂർ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് കടുത്ത മത്സരം നേരിട്ടത്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിലൂടെ അവിടെയും വിജയം പ്രതീക്ഷിക്കുകയാണ് യുഡിഎഫ്. എന്നാൽ, ഭരണവിരുദ്ധ വികാരം ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് പോളിങ് ശതമാനമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. വേട്ടെടുപ്പിനിടെ അപ്രതീക്ഷിതമായി ഉണ്ടായ ഇ പി ജയരാജന്റെ വെളിപ്പെടുത്തൽ വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചില്ലെന്ന നിലപാടിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ശക്തികേന്ദ്രങ്ങളിൽ പോളിങ് ശതമാനം ഉയർന്നത് ഏഴ് മണ്ഡലങ്ങളിൽ എങ്കിലും ചിത്രം മാറ്റിവരയ്ക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. അതേസമയം തലസ്ഥാനത്ത് പ്രതീക്ഷിച്ചയിടങ്ങളിൽ പോളിംഗ് ഉയരാത്തത് ബിജെപി തിരിച്ചടിയായി വിലയിരുത്തുകയാണ്. ഇതോടെ ബിജെപിയുടെ പ്രതീക്ഷ തൃശ്ശൂരിലേക്ക് ഒതുങ്ങുകയും ചെയ്യുന്നു.

LDF and UDF without losing confidence

MORE IN KERALA
SHOW MORE