ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതെന്ന് വിശ്വസിക്കുന്നു: വോട്ടിട്ട് ഷാഫി പറമ്പിൽ

Untitled design - 1
SHARE

ഇന്ത്യയെ വീണ്ടെടുക്കുവാനാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓർമ്മിപ്പിച്ച്, വോട്ടിട്ട ശേഷം ഫെയ്സ്ബുക്ക് പോസ്റ്റുമായി വടകരയയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.  ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും നിങ്ങളുടെ വോട്ടുകൾക്ക്  ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. 

വടകരയിലെ സ്ഥാനാർത്ഥി ആണെങ്കിലും, ഷാഫിയുടെ വോട്ട് പാലക്കാടാണ്. അതുകൊണ്ടുതന്നെ രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്. കടുത്ത പോരാട്ടത്തിലാണെങ്കിലും സ്വന്തം പേരിനു നേരെ വോട്ടുകുത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികള്‍ ഏറെയാണ്. ഷാഫിയെ പോലെ തന്നെ പല സ്ഥാനാർത്ഥികളും മല്‍സരിക്കുന്ന മണ്ഡലത്തില്‍ അതിഥികളാണ്. അതുകൊണ്ടുതന്നെ വോട്ടെടുപ്പു ദിനത്തിൽ ഇവരിൽ പലരും സ്വന്തം മണ്ഡലത്തിലെത്തി വോട്ടിടാനുള്ള ഓട്ടത്തിലാവും. 

ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് 

പാലക്കാട് വോട്ട് ചെയ്ത് വടകരയിലേക്കിറങ്ങി

എല്ലാം സെറ്റ് അല്ലേ?

ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെ 

നിങ്ങളുടെ വോട്ടുകൾ

വടകരയിലെ പ്രിയപ്പെട്ടവരോട്, ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു.

Shafi Parambil facebook post after voting

MORE IN KERALA
SHOW MORE