ചേട്ടനൊക്കെ വീട്ടില്‍; സുഖമില്ലാതെ കിടക്കുകയല്ലല്ലോ പ്രാര്‍ഥിക്കാന്‍; മുരളിയെ ട്രോളി പത്മജ

padmaja-bite
ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ തൃശൂരില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു. April 26, 2024
SHARE

തൃശൂരില്‍ കെ.മുരളീധരനുവേണ്ടി പ്രാര്‍ഥിക്കില്ലെന്ന് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. പ്രാര്‍ഥിക്കാന്‍ സഹോദരന്‍ അസുഖമായി കിടക്കുകയല്ലല്ലോ എന്ന് വോട്ട് ചെയ്തശേഷം പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ‘ചേട്ടനൊക്കെ വീട്ടില്‍. എന്റെ പ്രസ്ഥാനം വേറെയാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ട്. സഹോദരന് എന്നെ വേണ്ടല്ലോ. ഞാന്‍ സഹോദരി അല്ലെന്ന് അദ്ദേഹമാണ് പറഞ്ഞത്. എന്റെ സഹോദരനല്ല എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അത് എന്റെ രക്തമാണെന്ന് എനിക്കറിയാം. പക്ഷേ സഹോദരന്‍ പറഞ്ഞു അവള്‍ എന്റെ ആരുമല്ല, അവളെ ഞാന്‍ കാണില്ല എന്നൊക്കെ’. പിന്നെ പ്രാര്‍ഥിക്കേണ്ട കാര്യമില്ലല്ലോ എന്നും പത്മജ പറഞ്ഞു.

padmaja-vote-que
തൃശൂരിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ വരിനില്‍ക്കുന്ന ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ April 26, 2024

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് പത്മജ പറഞ്ഞു. ‘ആളുകളോട് സംസാരിക്കുമ്പോള്‍ സുരേഷ് ഗോപിയാണ് ഒന്നാമത് നില്‍ക്കുന്നത് എന്ന് തിരിച്ചറിയുന്നുണ്ട്. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് അദ്ദേഹത്തിന് വോട്ട് ലഭിക്കും. കുടുംബാംഗം മറ്റൊരു പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കുവേണ്ടി തിരഞ്ഞെടുപ്പിനിറങ്ങേണ്ടിവരുന്ന അനുഭവം തനിക്ക് പുതിയതല്ലെന്ന് പത്മജ ഓര്‍മിപ്പിച്ചു. ‘അച്ഛന്‍ (കെ.കരുണാകരന്‍) ഡിഐസിയില്‍ പോയപ്പോള്‍ ഞാന്‍ കോണ്‍ഗ്രസിലായിരുന്നു. അന്ന് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അച്ഛന്‍ പറഞ്ഞില്ല. മനസാക്ഷിയനുസരിച്ച് തീരുമാനിച്ചുകൊള്ളാന്‍ പറഞ്ഞയാളാണ് അച്ഛന്‍’. അതുകൊണ്ട് ഇപ്പോലും ആശയക്കുഴപ്പമില്ലെന്ന് പത്മജ പറഞ്ഞു.

മുന്‍പ് ഒരു തിരഞ്ഞെടുപ്പില്‍ സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്ത് തന്റെ വോട്ട് ഇല്ലാതാക്കിയിട്ടുണ്ടെന്ന് പത്മജ ആരോപിച്ചു. കള്ളനെ പിന്നീട് കണ്ടുപിടിച്ചു. അച്ഛന്‍ ഡിഐസിയില്‍ പോയപ്പോള്‍ ഇടതുപക്ഷത്തായിരുന്നു. അപ്പോള്‍ അവരില്‍ ഒരാളെക്കണ്ടപ്പോള്‍ ആരാണ് മുന്‍പ് എന്റെ വോട്ട് ചെയ്തതെന്ന് ചോദിച്ചു^. അങ്ങനെ ആളെ കണ്ടുപിടിച്ചെന്നും അവര്‍ വെളിപ്പെടുത്തി.

MORE IN KERALA
SHOW MORE