പാലക്കാട്ടെ ഉഷ്ണതരംഗത്തില്‍ വെന്ത് ഉരുകി വോട്ടര്‍മാര്‍; മികച്ച പ്രതികരണം

palakkad-heat
SHARE

ഉഷ്ണതരംഗ മുന്നറിയിപ്പിനിടയിലും പാലക്കാട് ജില്ലയില്‍ വോട്ടര്‍മാരുടെ മികച്ച പ്രതികരണം. തണലൊരുക്കിയതിനൊപ്പം കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഭൂരിഭാഗം ബൂത്തുകളിലും ഏര്‍പ്പെടുത്തിയിരുന്നു. ചൂട് കനക്കും മുന്‍പ് കഴിയുന്നത്ര വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ്സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചു. 

സുര്യന്‍ ഉഗ്രപ്രതാപിയായി തുടരുമ്പോള്‍ നിഴലിനോട് പോലും ദാക്ഷണ്യമില്ല. കുഞ്ഞൂസിനും അമ്മയ്ക്കും കുടയും കൂളിങ് ഗ്ലാസുമാണ് പ്രതിരോധം. ജനാധിപത്യത്തിന്റെ ശക്തി അറിയിക്കാനാണ് ഈ യാത്ര. പോളിങ് ബൂത്തിലെത്തിയതോടെ യാത്രാക്ഷീണം തീര്‍ക്കാന്‍ കുഞ്ഞൂസിന് ഹരിതകര്‍മസേനയുടെ വക ദാഹജലം. പാലക്കാട്ടെ ഉഷ്ണതരംഗത്തില്‍ വോട്ടര്‍മാര്‍ വെന്ത് ഉരുകുകയാണ്. ഷാമിയാനയുടെ തണലുണ്ടെങ്കിലും കൈയിലിരുന്ന തിരിച്ചറിയല്‍ രേഖയാണ് പലരും വിശറിയാക്കിയത്. സമ്മതിദാനം മുഖ്യമാണ്. 

പരമാവധി ഇടങ്ങളില്‍ ഫാന്‍. നിര്‍ബന്ധമായും ഇരിപ്പിടങ്ങള്‍. സൗകര്യങ്ങള്‍ ഒരുക്കി ജില്ലാഭരണകൂടവും. പാലക്കാട്ടെ ഉഷ്ണതരംഗം ഇന്ന് തോറ്റു. വോട്ടര്‍മാരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍.

Loksabha election palakkad polling

MORE IN KERALA
SHOW MORE