ആദ്യ മണിക്കൂറില്‍ത്തന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍

election-leaders
SHARE

വോട്ടെടുപ്പ് തുടങ്ങുന്ന ഏഴുമണിക്ക് മുമ്പേ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ക്യൂവില്‍ ഇടം പിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം കണ്ണൂരില്‍ വോട്ട് ചെയ്തു. പ്രതിപക്ഷനേതാവ് സതീശനും കുടുംബവും പറവൂരിലും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ കോഴിക്കോട് അത്തോളിയിലും വോട്ട് രേഖപ്പെടുത്തി

വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ത്തന്നെ നേതാക്കളല്‍ മിക്കവരും വോട്ടുചെയ്യാനെത്തി. തോമസ് ഐസക്. ഷാഫി പറമ്പില്‍ എന്നിവര്‍ ഏഴുമണിക്ക് മുമ്പേ ക്യൂവില്‍ ഇടം പിടിച്ചു. ഐസക് തിരുവനന്തപുരത്തും ഷാഫി പാലക്കാടും വോട്ട് ചെയ്തു.  അത്തോളി മൊടകല്ലൂര്‍ യുപി സ്കൂളില്‍ കുടുംബസമേതം വോട്ടുചെയ്യാനെത്തിയ കെ. സുരേന്ദ്രന് ഏറെ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവന്നു.  പി.കെ. കുഞ്ഞാലിക്കുട്ടിയും, സാദിഖലി ശിഖാബ് തങ്ങളും പാണക്കാട് സികെഎംഎം എല്‍പി സ്കൂളില്‍ വോട്ടു ചെയ്തു. പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂര്‍ പുഴാതി ഗവ യുപി സ്കൂളിലും എംവി ജയരാജന്‍ പെരളശേരി ജിഎച്ച്എസ്എസിലും രാവിലെ തന്നെ വോട്ടിട്ടു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍  കുടുംബമായെത്തി പറവൂര്‍ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയല്‍ കോളജില്‍ സമ്മദിദാനം രേഖപ്പെടുത്തി. ഇന്നത്തെ വാര്‍ത്താ താരം ഇപി ജയരാജന്‍ കണ്ണൂര്‍ അരോളി ജിഎച്ച്എസ്എസില്‍  കുടുംബസമേതം എത്തിയാണ് വോട്ട് ചെയ്തത് വീട്ടില്‍ നിന്ന്  കുടുംബസമേതം നടന്നാണ് പിണറായി അമല ബേസിക് യുപി സ്കൂളിലേക്ക് മുഖ്യമന്ത്രിയെത്തിയത്. പോളിങ് സെന്‍ററിലെത്തിയ പിണറായി നാട്ടുകാരോട് കുശലം പറഞ്ഞു

മന്ത്രി മുഹമ്മദ് റിയാസിന് കോഴിക്കോട് കോട്ടുളി എയിഡഡ് എല്‍പി സ്കൂളിലായിരുന്നു വോട്ട്. കണ്ണൂര്‍ കിഴുന്ന സൗത്ത് യുപി സ്കൂളിലായിരുന്നു കെ. സുധാകരന്‍റെ വോട്ട്. പതിവായി പിതാവിനൊപ്പം വോട്ട് ചെയ്യാനെത്തുന്ന അനില്‍ ആന്‍റണി വീട്ടില്‍ നിന്നും തനിച്ചാണ് ജഗതി സ്കൂളില്‍ എത്തിയത്. വരി നില്‍ക്കാതെ വോട്ടിടാന്‍ കയറിയെ അനിലിനെ പക്ഷേ ആരും തടഞ്ഞില്ല എകെ ആന്‍റണിയും ഭാര്യ എലിസബത്തും എംഎം ബസനും പത്തുമണിയോടെയാണ് വോട്ടിട്ടത് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലും കേന്ദ്രമന്ത്രി വി മുരളീധരനും തലസ്ഥാനത്ത് വോട്ട് ചെയ്തു.  എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചങ്ങനാശേരി വാഴപ്പള്ളി സെന്‍റ് തെരേസാസ് സ്കൂള്‍ വോട്ടിട്ടു. ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് ബലേസിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ  ബാവ, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും രാവിലെ തന്നെ വോട്ടിട്ടു. സ്ഥാനാര്‍ഥികളെല്ലാം വോട്ട് രേഖപ്പെടുത്താന്‍ രാവിലെ തന്നെ എത്തി. താമര ചിഹ്നത്തിന് പോളിങ് മെഷീനില്‍ വലിപ്പം കൂടുതലെന്ന് പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി ആന്‍റോ ആന്‍റണി കണ്ടുപിടിച്ചു . തനിക്ക് തന്നെ വോട്ട് ചെയ്യാനായതിന്‍റെ സന്തോഷം രാജ് മോഹന്‍ ഉണ്ണിത്താന്‍ മറച്ചുവച്ചില്ല എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ നേതാക്കവും കെസി വേണുഗോപാല്‍ മുകേഷ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടിട്ടു.

Leaders and their families cast their votes in the first hour

MORE IN KERALA
SHOW MORE