വോട്ടര്‍മാര്‍ ഏഴ്; ഉദ്യോഗസ്ഥര്‍ ആറ്; എല്ലാം സെറ്റ്

kolanchery-station
SHARE

വരിക്കോലി സാല്‍വേഷന്‍ ആര്‍മി കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ പോളിങ് സ്റ്റേഷനില്‍ ആകെ വോട്ടര്‍മാര്‍ ഏഴു പേരാണ്. തിരഞ്ഞെ‍ടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത് ആറ് ഉദ്യോഗസ്ഥരെയും. ഇവരെ സഹായിക്കാന്‍ ഒരു ബിഎല്‍ഒയും ഉണ്ട്. ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ 164ാം നമ്പര്‍ പോളിങ് സ്റ്റേഷനാണ് 5 പുരുഷന്‍മാര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും വോട്ട് ചെയ്യാനായി ക്രമീകരിച്ചിരിക്കുന്നത്. 

സാല്‍വേഷന്‍ ആര്‍മി ലെപ്രസി ഹോസ്പിറ്റല്‍ സമുച്ചയത്തിലെ അന്തേവാസികളും ജീവനക്കാരുമാണ് വോട്ടര്‍മാര്‍. മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മധു കെ പീറ്ററാണ് പ്രിസൈഡിങ് ഓഫീസര്‍. സിവില്‍ പൊലീസ് ഓഫീസര്‍ വിശാല്‍ ശശിധരനും സേവനത്തിലുണ്ട്. 1934ല്‍ സ്ഥാപിതമായ ആശുപത്രി കോംപൗണ്ടില്‍ എല്ലാ തിരഞ്ഞെടുപ്പിലും പോളിങ് സ്റ്റേഷന്‍ ക്രമീകരിക്കാറുണ്ട്. 

Kolanchery varikkoli polling station for seven voters

MORE IN KERALA
SHOW MORE