ഫഹദ്, ടൊവിനോ, കുഞ്ചാക്കോ, ആസിഫ് അലി..; വോട്ട് ചെയ്ത് താരങ്ങളും

actors
SHARE

താരവോട്ടുകളാലും സമ്പന്നമായിരുന്നു പോളിങ് ബൂത്തുകള്‍.  സംവിധായകന്‍ ആഷിക് അബുവും റിമ കല്ലിങ്കലും തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.  ചെറുത്തുനില്‍പ്പിന്‍റെ തിരഞ്ഞെടുപ്പാണിതെന്ന് ആഷിക് അബു ആലപ്പുഴ ബീച്ച് സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂളിലായിരുന്നു ഫാസിലിനും ഫഹദ് ഫാസിലിനും വോട്ട് ടൊവിനോ തോമസ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ സമ്മദിദാനം രേഖപ്പെടുത്തി ആലപ്പുഴ സെന്‍റ് സെബസ്റ്റ്യന്‍സ് എല്‍പി സ്കൂളിലായിരുന്നു കുഞ്ചാക്കോ ബോബന്‍റെ വോട്ട്.  നടന്‍ ശ്രീനിവാസനും കുടുംബവും കൊച്ചി കണ്ടനാട് സെന്‍റ്മേരീസ് ഹൈസ്കൂളില്‍ വോട്ടിട്ടു ആസിഫ് അലി തൊടുപുഴ കുമ്പംകല്ല് BTM എല്‍പി സ്കൂളില്‍ സഹോദരന്‍ അഷ്കര്‍ അലിക്കൊപ്പം എത്തി

ടിനി ടോം എറണാകുളം കമ്പനിപ്പടിയിലും ഹരിശ്രീ അശോകന്‍  അയ്യനാട് എല്‍.പി.സ്കൂളിലും വോട്ടു ചെയ്തു.  ര‍ഞ്ജി പണിക്കര്‍ രാവിലെ തന്നെ കടവന്ത്ര വൈ.എം.സി.എയിലെത്തി വോട്ടു ചെയ്തു. സംവിധായകന്‍ ഷാജി കൈലാസും ഭാര്യ ആനിയും തിരുവനന്തപുരത്ത് സാല്‍വേഷന്‍ ആര്‍മി സ്കൂളില്‍ വോട്ടു ചെയ്യാനെത്തി. തിരുവന്തപുരം കുമാരപുരം യുപി സ്കൂളില്‍ ഒരുമണിക്കൂറിലധികം നേരം ക്യൂ നിന്നാണ്  ഇന്ദ്രന്‍സ് വോട്ട് ചെയ്തത് നടി അന്ന രാജന്‍ ആലുവ ഇസ്ലാമിക് സ്കൂളില്‍ വോട്ടിട്ടു.

Actors vote loksabha election 2024

MORE IN KERALA
SHOW MORE